Categories
latest news

യാസ് ചുഴലിക്കാറ്റ് രാവിലെ ഒറീസ തീരം തൊടും, ബംഗാളില്‍ 11.5 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, അറേബ്യന്‍ തീരത്ത് പ്രശ്‌നമില്ല

ടൗട്ടെ ചുഴലിക്കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറെ തീരത്ത് നാശം വിതച്ചതിനു പിന്നാലെ ഇപ്പോള്‍ കിഴക്കന്‍ തീരത്താണ് യാസ് ചുഴലിക്കാറ്റ് എത്താന്‍ പോകുന്നത്. ഒഡിഷയിലെ ധര്‍മ തുറമുഖത്തിനും ബാലസോറിനും ഇടയില്‍ തീരം തൊടുമെന്ന് കരുതുന്ന യാസ് ചുഴലി പിന്നീട് ബംഗാളിലൂടെയും കടന്നു പോകും. സമീപത്തെ സംസ്ഥാനമായ ഝാര്‍ഖണ്ഡിലും കാറ്റ് നാശം വിതയ്‌ച്ചേക്കും.

ബംഗാളില്‍ 38 ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസുകള്‍ മെയ് 29 വരെ റദ്ദാക്കി. ഒഡിഷ തീരത്തുള്ള രണ്ട് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒഡിഷയുടെ വടക്കന്‍ തീരത്തായിരിക്കും ചുഴലി ആദ്യം അനുഭവപ്പെടുക എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പുണ്ട്. ഒഡിഷ, ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ആന്ധ്രപ്രദേശില്‍ ചുഴലിയെ നേരിടാന്‍ മുഖ്യമന്ത്രി ഉന്നത സമിതി യോഗം വിളിച്ചു ചേര്‍ത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ശ്രീകാകുളം, വിശാഖ പട്ടണം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചു.

thepoliticaleditor
Spread the love
English Summary: yaas cyclone to touch odisha coast today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick