Categories
kerala

ലക്ഷദ്വീപ് ബി.ജെ.പി.യില്‍ കടുത്ത ഭിന്നത, എട്ട് നേതാക്കള്‍ പാര്‍ടിയില്‍ നിന്നും രാജിവെച്ചു

ലക്ഷദ്വീപ് അഡ്മിനിട്രേസ്റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഏകാധിപത്യതീരുമാനങ്ങള്‍ക്കെതിരെ ദ്വീപിലെ ബി.ജെ.പി.യില്‍ കടുത്ത ഭിന്നത. യുവമോര്‍ച്ച സംസ്ഥാനഭാരവാഹികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച് പാര്‍ടിയില്‍ നിന്നും രാജിവെച്ചപ്പോള്‍ ചില പ്രവര്‍ത്തകര്‍ അഡ്മിനിസട്രേറ്റര്‍ക്ക് അനുകൂലമായും പ്രതികരിച്ചിട്ടുണ്ട്. ദ്വീപിലെ സംസ്‌കാരവും സമാധാനജീവിതവും നശിപ്പിക്കുകയാണെന്നാരോപിച്ച് തലസ്ഥാനമായ കവറത്തിയിലെ
ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറര്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി.മുഹമ്മദ് ഹാഷി എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിക്കത്ത് നല്‍കി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകള്‍ ഇ മെയിലില്‍ അയച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊള്ളുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ ലക്ഷദ്വീപിന്റെ സമാധാനത്തിന് ഹാനികരം ആയതുകൊണ്ട് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Spread the love
English Summary: severe opinion differances in lakshadweep bjp, eight leaders resigns from the party

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick