Categories
latest news

കേന്ദ്ര ഐ.ടി. നിയമത്തിനെതിരെ വാട്‌സ് ആപ് ഡെല്‍ഹി ഹൈക്കോടതിയില്‍, നിയമം ഭരണഘടനാ ലംഘനം

വാട്‌സ് ആപ് സന്ദേശങ്ങളുടെ സ്രോതസ്സ് സ്വകാര്യത നിഷേധിക്കുന്നതിനുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ അടുത്ത കാലത്ത് കൊണ്ടുവന്ന ഐ.ടി.നിയമങ്ങളെ ചോദ്യം ചെയ്ത് വാട്‌സ് ആപ് അധികൃതര്‍ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന വ്യക്തിസ്വകാര്യതയുടെ ലംഘനമാണ് കേന്ദ്രസര്‍ക്കാരിന്റെത് എന്ന് വാട്‌സ് ആപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പുതിയ ഐ.ടി.നിയമം മെയ് 26-ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വാട്‌സ് ആപ് കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. നിയമം നടപ്പാക്കുന്നത് സ്റ്റേ കിട്ടുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സൗകര്യം ഉപയോഗിച്ച് സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കുമിടയില്‍ മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാനാവാത്ത തരം സംവിധാനം വാട്‌സ് ആപില്‍ അനുവദിച്ചിട്ടുണ്ട്. ഈ സ്രോതസ്സ് സ്വകാര്യത നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം. തങ്ങള്‍ക്ക് അഹിതകരമായ വാട്‌സ് ആപ് സന്ദേശങ്ങള്‍ അയക്കുന്നവരെ കണ്ടെത്തി കുരുക്കാനാണ് ഈ ചട്ടം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നിരുന്നു. ചട്ടങ്ങള്‍ അനുസരിക്കുവാന്‍ തയ്യാറാണോ എന്ന് പറയാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. പൊതു നിയമങ്ങള്‍ തങ്ങളും പിന്‍തുടരുമെന്ന് ഗൂഗിള്‍ കമ്പനി ഇന്നലെ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ കാര്യത്തില്‍ നിരോധനം ഉണ്ടാവുമോ എന്ന ആശങ്ക ഇന്നലെ ഉയര്‍ന്നിരുന്നു. എന്നാല്‍ നിരോധനം ഉണ്ടാവില്ല എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ 2011-ലെ ഐ.ടി. നിയമത്തിനെ പൊളിച്ചെഴുതുന്ന പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നത്. മെയ് 26-ന് പ്രാബല്യത്തിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.

thepoliticaleditor
Spread the love
English Summary: wats app moved to delhi high court against information technology act

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick