വാരാന്ത്യ ലോക് ഡൗണ്‍ കേരളത്തില്‍ മാത്രമല്ല സമീപ സംസ്ഥാനമായ കര്‍ണാടകയിലെ മഹാനഗരം ബംഗലൂരുവിലും ഒഡീഷയിലും മഹാരാഷ്ട്രയിലും തുടങ്ങി. കേരളത്തില്‍ മുഴുവന്‍ ലോക്ഡൗണ്‍ ആണെങ്കില്‍ കര്‍ണാടകയിലും ഒഡീഷയിലും നഗരങ്ങളിലാണ പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറ് മണിവരെയാണ് ബംഗലുരുവിലെ ലോക്ഡൗണ്‍. ഒഡീഷയില്‍ നഗര കര്‍ഫ്യൂ തിങ്കള്‍ രാവിലെ 5-ന് അവസാനിക്കും. അതേസമയം ഇവിടെ ഇന്നും നാളെയും പ്രഭാത നടത്തത്തിന് രാവിലെ 5 മണി മുതല്‍ ആറ് വരെ ഒരു മണിക്കൂര്‍ ലോക്ഡൗണില്‍ ഇളവു നല്‍കിയിട്ടുണ്ട്. നടത്തക്കാരെ മാത്രം അനുവദിക്കും.
കേരളത്തില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ കടുത്ത നിയന്ത്രണത്തിലാണ്. ബംഗലുരു നഗരം ഏതാണ്ട് വിജനമാണ്. കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു, വാഹനങ്ങള്‍ നിരത്തില്‍ ഇല്ല എന്നു തന്നെ പറയാം.
മഹാരാഷ്ട്രയില്‍ കര്‍ഫ്യൂ ആണ് നടപ്പാക്കിയിരിക്കുന്നത്. കൊവിഡ് കേസ് അതിഭീകരമായി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം കര്‍ഫ്യൂവിലേക്ക് നീങ്ങിയിരിക്കുന്നത്.