Categories
latest news

ചമ്പായ് സോറൻ സത്യപ്രതിജ്ഞ ചെയ്തു, തിങ്കളാഴ്ച വിശ്വാസവോട്ട് തേടും

ജെഎംഎം നിയമസഭാ കക്ഷി നേതാവ് ചമ്പായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി റാഞ്ചിയിലെ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. സോറനൊപ്പം സഖ്യ കക്ഷികളായ കോൺഗ്രസിൻ്റെ ആലംഗീർ ആലം, ആർജെഡിയുടെ സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അധികാരമേറ്റ് 10 ദിവസത്തിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണർ സിപി രാധാകൃഷ്ണൻ്റെ നിർദേശത്തെ തുടർന്ന് ഫെബ്രുവരി അഞ്ചിന് സർക്കാർ വിശ്വാസവോട്ടെടുപ്പിനെ നേരിടും. സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ആലം പറഞ്ഞു.

thepoliticaleditor

ഹേമന്ത് സോറൻ രാജിവെച്ചതിന് ശേഷം മുഖ്യമന്ത്രിയില്ലാതെ സംസ്ഥാനത്ത് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇത് രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനുള്ള തൻ്റെ അവകാശവാദം എത്രയും വേഗം അംഗീകരിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചമ്പായി സോറനെ വ്യാഴാഴ്ച ഗവർണ്ണർ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick