ഇന്നലെ രാത്രി ഡെല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിച്ചു. 200 രോഗികള്‍ അത്യാസന്ന നിലയിലാണ്.
അല്‍പ സമയം മുമ്പ് അതായത് 11.30 ന് ആശുപത്രി മെഡിക്കള്‍ ഡയറക്ടര്‍ ഡി.കെ. ബലൂജ അറിയിച്ചതു പ്രകാരം വെറും ഒന്നര മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളൂ എന്ന ഭീകരമായ സാഹചര്യമാണ്. സര്‍ക്കാര്‍ മൂന്നര ടണ്‍ ഓക്‌സിജന്‍ വാഗ്ദാനം ചെയ്‌തെങ്കിലും അത് കിട്ടിയിട്ടില്ല.
ഇന്നലെ രാത്രി വെറും 1500 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണുണ്ടായിരുന്നത്. 200 രോഗികള്‍ക്ക് ഓക്‌സിജന്‍ ആവശ്യമായ അവസ്ഥയില്‍ മരണമല്ലാതെ വേറെ ആളുകള്‍ക്ക് വഴിയില്ലാത്ത സ്ഥിതിയായിരുന്നു എന്ന് ബലൂജ പറഞ്ഞു.
മിനിയാന്ന് ഡെല്‍ഹിയില്‍ തന്നെ ഗംഗാറാം ആശുപത്രിയില്‍ 25 പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.
ഡെല്‍ഹിയില്‍ ഇന്നലെ മാത്രം 24,331 പുതിയ കോവിഡ് രോഗികളാണ് ഉണ്ടായിരിക്കുന്നത്. 348 പേര്‍ ഒറ്റ ദിവസത്തില്‍ മരിക്കുകയും ചെയ്തിരിക്കുന്നു.