തൃശൂർ പൂരത്തിനിടെ ഇന്നലെ അർധരാത്രി കഴിഞ്ഞുള്ള പഞ്ചവാദ്യത്തിനിടെ ആൽമരം ഒടിഞ്ഞു വീണ് സംഭവിച്ച അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടു ആയി. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56), പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി തന്നെ രമേശ് മരിച്ചിരുന്നു.
രാത്രി 12ഓടെ തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെയാണ് ആൽമരം കടപുഴകിയത്. 25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ പശ്ചാത്തലത്തിൽ ആഘോഷപരമായ വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിന്മാറി. എന്നാൽ നേരത്തെ തന്നെ മരുന്ന് നിറച്ചിരുന്നതിനാൽ പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ദേവസ്വം പ്രതിനിധികൾ വ്യക്തമാക്കി.
പോലീസും ഫയർഫോഴ്സും ചേർന്ന് പൊട്ടിവീണ മരണം മുറിച്ചുനീക്കി.
പകൽ പൂരം ചടങ്ങ് മാത്രമായി നടത്തും
15 ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് പാറമേക്കാവ് ഒഴിവാക്കി. ഒരു ആനപ്പുറത്താവും എഴുന്നള്ളിപ്പ് . ഇന്നലെ രാത്രി ഉണ്ടായ അപകടത്തെ തുടർന്നാണീ തീരുമാനം.