Categories
kerala

കണ്ണൂര്‍ കുഞ്ഞിമംഗലം കാവുല്‍സവ പറമ്പിൽ ‘മുസ്ലീം വിലക്ക് ‘പോസ്റ്റർ

മതസൗഹാര്‍ദ്ദത്തിന് കേളി കേട്ടവയാണ് മലബാറിലെ പ്രത്യേകിച്ച് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ കാവ് ഉല്‍സവങ്ങള്‍. കീഴാള ദേവീ ദേവന്‍മാരുടെ കളിയാട്ടക്കാവുകളില്‍ നാനാ ജാതി മതസ്ഥരുടെ സംഗമ വേളകളാണ് കാവുല്‍സവക്കാലം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടതുത് കുഞ്ഞിമംഗലം ഗ്രാമം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നു കൂടിയാണ്. ഇവിടെയാണ് മുസ്ലീംകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
കുഞ്ഞിമംഗലം മല്ലിയോട്ട് ഉല്‍സവപ്പറമ്പിലാണ് വിവാദ ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. ഉല്‍സവകാലത്ത് മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല എന്നാണ് ബോര്‍ഡിലുള്ളത്.
മല്ലിയോട്ട് പാലോട്ട് കാവ് വിഷു ഉല്‍സവം വടക്കെ മലബാറിലെ പ്രധാന ഉല്‍സവമാണ്. കൊവിഡ് മഹാമാരിക്കിടയിലും വിഷു ഉല്‍സവം അരങ്ങേറുന്നത് നാടിന്റെ എല്ലാ അതിരുകളും മായ്ച്ചുകളയുന്ന ഒരുമിക്കലിന്റെ പ്രതീകമായിട്ടാണ്. അവിടെയാണ് ഇത്തരം ബോര്‍ഡ് ഉയര്‍ത്തപ്പെട്ടത്. ഇത് ആരാണ് കെട്ടിയത് എന്നതിന് ഔദ്യോഗികമായി ഉത്തരം നല്‍കപ്പെട്ടിട്ടില്ല.
വടക്കെ മലബാറിലെ പല കാവുകളിലും മുസ്ലീങ്ങള്‍ തെയ്യങ്ങളുടെ അനുഗ്രഹം വാങ്ങുക പതിവുള്ള കാര്യമാണ്. മാത്രമമല്ല പല കാവുകളിലും മുസ്ലീം തെയ്യങ്ങളെ കെട്ടിയാടിക്കുകയും ചെയ്യുന്ന അനുഷ്ഠാനവും ഉണ്ട്. അതു പോലെ തന്നെയാണ് മുസ്ലീം പള്ളി നേര്‍ച്ചകളില്‍ ഹിന്ദുക്കള്‍ നേര്‍ച്ചയര്‍പ്പിക്കുന്നതും അവിടുത്തെ കബറുകളില്‍ അനുഗ്രഹം തേടി പ്രാര്‍ഥന നടത്താറുള്ളതും വ്യാപകമാണ്. അത്രയധികം ഇഴചേര്‍ന്ന മതാചാര സൗഹൃദങ്ങള്‍ നിലനില്‍ക്കുന്ന ഇടത്താണ് ബോധപൂര്‍വ്വം വിദ്വേഷം പടര്‍ത്താനുള്ള ശ്രമങ്ങള്‍ അടുത്ത കാലത്തായി നടക്കുന്നത്.

Spread the love
English Summary: ANTI MUSLIM NOTICE NEAR LOCAL KAAV TEMPLE IN KANNUR KUNJIMANGALAM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick