Categories
kerala

കെ.എസ്.ആര്‍.ബംഗലുരു കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടി

നിലവില്‍ കണ്ണൂര്‍-ബംഗലൂരു റൂട്ടില്‍ ഓടുന്ന ട്രെയിനായ കെ.എസ്.ആര്‍. ബംഗലുരു കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍(16511-16512) ഇനി കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വെ ഉത്തരവായി. വൈകീട്ട് കണ്ണൂരില്‍ നിന്നും ഇപ്പോള്‍ പുറപ്പെടുന്ന ട്രെയിന്‍ ഇനി കോഴിക്കോട്ടു നിന്നായിരിക്കും യാത്ര ആരംഭിക്കുക. വൈകീട്ട് 3.30 കോഴിക്കോട്ട് നിന്നും ആരംഭിച്ച് അഞ്ച് മണിക്ക് കണ്ണൂരിലെത്തും. 5.05-ന് കണ്ണൂര്‍ നിന്നും പുറപ്പെടും. പിറ്റേന്ന് രാവിലെ 6.35-ന് കെ.എസ്.ആര്‍.ബംഗലുരുവില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ രാത്രി 10.35 ന് അവിടെ നിന്നും തിരിച്ച് രാവിലെ 10.55-ന് കണ്ണൂരും 12.40-ന് കോഴിക്കോട്ടും എത്തും.

ബംഗലുരു-കോഴിക്കോട്ട് യാത്രക്കാര്‍ക്ക് ഏറെ സഹായകമാകുന്ന റൂട്ട് നീട്ടല്‍ ആണിത്. സൗകര്യങ്ങള്‍ ആവുന്ന ക്രമത്തില്‍ എത്രയും വേഗത്തില്‍ പുതിയ ക്രമത്തില്‍ സര്‍വ്വീസ് നടത്തുമെന്നാണ് റെയില്‍വേ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick