Categories
latest news

നിതീഷ് പോയത് ജാതിസര്‍വ്വേ നടത്താന്‍ നിര്‍ബന്ധിച്ചതു മൂലം- രാഹുല്‍

ജാതി സര്‍വ്വേ നടത്താന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുകൂലമല്ലാത്തതാണ് അദ്ദേഹത്തെ ബിജെപി പാളയത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ രണ്ടാം ദിനത്തില്‍ പൂര്‍ണിയയില്‍ പൊതു യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. നിതീഷ് കുമാര്‍ എന്‍.ഡി.എ.യിലേക്ക് പോയതിന്റെ കാരണം സംബന്ധിച്ച് ആദ്യമായാണ് ഇന്ത്യ സഖ്യത്തിലെ ഒരു നേതാവ് പരസ്യമായി സംസാരിക്കുന്നത്.

‘ ജാതി സര്‍വ്വേ വേണമെന്ന് ഞങ്ങളും പുറത്തു നിന്നും ബിജെപിയുടെ എതിര്‍സമ്മര്‍ദ്ദവും ഉണ്ടായി. നിതീഷ് ജി ഇതിനിടയില്‍ കുടുങ്ങിപ്പോയി. ബിജെപി കാണിച്ചു കൊടുത്ത വഴിയേ പോയി. ജാതി സെന്‍സസ് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞങ്ങളത് നടപ്പാക്കും’ -രാഹുല്‍ പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick