സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള നീക്കം തനിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കോണ്‍ഗ്രസില്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം കൂട്ടായ തീരുമാനമാണ്. ഇക്കാര്യത്തില്‍ തന്റേതായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരില്‍ സജി ജോസഫിന്റെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിച്ചതല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.