ശബരിമലയിൽ സുപ്രീം കോടതി വിധിക്കു ശേഷം എല്ലാവരുമായ് ആലോചിച്ച് എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. ഇപ്പോൾ ശബരിമലയിൽ ഒരു പ്രശ്നവുമില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയമാക്കാൻ പ്രതിപക്ഷം നോക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയമാക്കിയിട്ടും ജനം തള്ളിക്കളഞ്ഞതായി മുഖ്യമന്ത്രി തിരഞ്ഞെടുപ്പു പര്യടന പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിൽബി.ജെ.പി കോൺഗ്രസ് ധാരണ മറച്ചുവെക്കാൻ നുണപ്രചരണം നടക്കുന്നു. നാല് വോട്ടിനു വേണ്ടിയാണ് ഈ അവസരവാദ രാഷ്ട്രീയം. എല്‍.ഡി.എഫിന് അതിന്റെ ആവശ്യമില്ല. ഞങ്ങൾക്ക് ജയിക്കാൻ വർഗീയ ശക്തികളുടെ സഹായം ആവശ്യമില്ല– മുഖ്യമന്ത്രി പറഞ്ഞു.