കണ്ണൂർ: എൽഡിഎഫ് ധർമടം മണ്ഡലം സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ 15ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ കണ്ണൂർ എഡിസി(ജനറൽ) ബെവിൻ ജോൺ വർഗീസ് മുമ്പാകെ പകൽ 11-നാണ് പത്രിക സമര്‍പ്പിക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടപടികള്‍.
ഇന്ന്(വ്യാഴാഴ്ച) മമ്പറത്ത് വെച്ച് നടത്താൻ നിശ്ചയിച്ച LDF തെരഞ്ഞെടുപ്പു കൺവെൻഷൻ കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്താൽ പിണറായി കൺവെൻഷൻ സെന്ററിലേക്ക് മാറ്റിയതായി എല്‍.ഡി.എഫ്. അറിയിച്ചു. സമയം 4.30 ന് തന്നെ ആണ്.