അല്‍പ്പംപോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് തനിക്ക് എസ്എഫ്‌ഐയോടായിരുന്നു ആഭിമുഖ്യം എന്നും പിന്നീട് കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ താന്‍ കെഎസ്‌യുവും, എബിവിപിയിലേക്ക്ും മാറി. അതിനുശേഷമാണ് താന്‍ ട്വന്റി ട്വന്റിയിലേക്ക് എത്തിയതെന്നും സിപിഎം നേതാവിന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ജന്മഭൂമി ദിനപത്രത്തോടു പ്രതികരിക്കുകയായിരുന്നു ശ്രീനിവാസൻ.
ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയില്‍ ചേരാം. തനിക്ക് തോന്നുകയാണെങ്കില്‍ ട്വന്റി ട്വന്റിയില്‍ നിന്നും മാറും. ഇതെല്ലാം താത്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമാണിതെന്ന് പറയാമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. ട്വന്റി ട്വന്റിയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസമാണ് നടന്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് എന്നും പി. ജയരാജന്‍ വിമര്‍ശിച്ചിരുന്നു.