സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേരിട്ട കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദം ഇന്നലെ രാജിവെച്ച ലതിക സുഭാഷ് കോണ്‍ഗ്രസ് പാര്‍ടിയിലുള്ള എല്ലാ പദവികളും സ്ഥാനങ്ങളും രാജിവെച്ചു. കെ.പി.സി.സി., എ.ഐ.സി.സി. അംഗത്വങ്ങളാണ് രാജിവെച്ചത്. രാജിക്കത്ത് പാര്‍ടി പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തു. ഇതോടെ ലതിക ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സാധാരണ അംഗം മാത്രമായി തീര്‍ന്നിരിക്കയാണ്.
ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം ഇന്ന് വൈകീട്ട് ലതിക വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രഖ്യാപനം ആ യോഗത്തിലുണ്ടാകും എന്നാണ് അറിയുന്നത്.
സീറ്റ് നിഷേധവും അതേത്തുടര്‍ന്ന് നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണങ്ങളും വൈകാരികമായ വലിയ ക്ഷോഭവും പ്രയാസവുമാണ് ലതികയില്‍ ഉണ്ടാക്കിയത് എന്നതിന്റെ തെളിവാണ് പാര്‍ടിയിലുള്ള എല്ലാ സ്ഥാനങ്ങളെല്ലാം ഉപേക്ഷിക്കാനുള്ള തീരുമാനം.