ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്’.
‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി.ആര്‍.നീലകണ്ഠന്‍ വ്യക്തമാക്കി. ഈ ചിഹ്നം വേണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. മക്കള്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് സത്യഗ്രഹ സമരം നടത്തി. തുടർന്നാണു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. പ്രചാരണത്തിനുള്ള പണം കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലൂടെ സഹായം ചോദിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് മത്സരം.
Spread the love