Categories
kerala

മനോരമയും പ്രവചിക്കുന്നു, ഇടതിന് തുടര്‍ഭരണം

ഇടതു മുന്നണിക്ക് 77 മുതല്‍ 82 വരെ സീറ്റുകള്‍ കിട്ടുന്ന രീതിയില്‍ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന വിലയിരുത്തലോടെ മനോരമ ന്യൂസ് സര്‍വ്വെ അന്തിമവിലയിരുത്തല്‍. യു.ഡി.എഫിന് പ്രവചിക്കുന്നത് 54-59 സീറ്റ് മാത്രമാണ്. ബി.ജെ.പി. മുന്നണിക്ക് പ്രധാനമായും മഞ്ചേശ്വരം, നേമം, തിരുവനന്തപുരം എന്നീ മൂന്ന് സീറ്റുകളില്‍ മാത്രമാണ് മേല്‍ക്കൈ സാധ്യത പ്രവചിക്കുന്നത്.
ഏറ്റവും പ്രധാനം ഇടത്-യു.ഡി.എഫ് മുന്നണികളുടെ വോട്ട് ശതമാനത്തില്‍ പ്രവചിക്കുന്ന വലിയ അന്തരമാണ്. എല്‍.ഡി.എഫിന് 43.65 ശതമാനം വോട്ട് കിട്ടുമെന്ന് പറയുന്ന സര്‍വ്വെ യു.ഡി.എഫിന് പ്രവചിക്കുന്നത് 37.37 ശതമാനം മാത്രമാണ്. എന്‍.ഡി.എ.ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നതിന് അവര്‍ക്ക് കിട്ടാവുന്ന വോട്ട് ശതമാന പ്രവചനം തന്നെ തെളിവ്-16.46.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളം സങ്കല്‍പിക്കുന്ന ആദ്യ പേര് പിണറായി വിജയന്റെത് തന്നെ. പിറകില്‍ ഉമ്മന്‍ ചാണ്ടിയുണ്ടെങ്കിലും 13 ശതമാനത്തിന്റെ പിന്തുണാവ്യത്യാസമുണ്ട്. പ്രതിപക്ഷ നേതാവിന്റെ പിന്തുണയാണ് ദയനീയം–കെ.കെ.ശൈലജയ്ക്കും പിറകില്‍ 11 ശതമാനം മാത്രം.

Spread the love
English Summary: manorama survey predicts continuation of left rule in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick