ഏറെക്കാലമായി രാഷ്ട്രീയക്കാരനായെങ്കിലും രാഷ്ട്രീയത്തില്‍ ഒന്നും പച്ചപിടിക്കാതെ പോയ നടന്‍ ദേവന്‍ ഒടുവില്‍ ബി.ജെ.പി.യില്‍ ്അഭയം കണ്ടെത്തി. ആദ്യ കാലത്ത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ദേവന്‍ കേരള പീപ്പിള്‍സ് പാര്‍ടി എന്ന പേരില്‍ ഒരു പാര്‍ടിയുണ്ടാക്കി തൊണ്ണൂറുകളുടെ അവസാനം രംഗത്തു വന്നു. എന്നാല്‍ ഈ നടന് ആ രംഗത്ത് നല്ല അഭിനയം കാഴ്ച വെ്ക്കാന്‍ പോലും കഴിഞ്ഞില്ല. അവകാശവാദങ്ങള്‍ ആനവണ്ണത്തില്‍ വിളമ്പി ആളുകളെ അമ്പരപ്പിച്ചിരുന്നെങ്കിലും അതൊന്നും ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചതേയില്ല. ഒടുവിലാണ് ബി.ജെ.പി.യിലേക്ക് ചേക്കേറുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ ദേവന്‍ ശ്രീനിവാസന്‍ പ്രശസ്ത സിനിമാ സംവിധായകന്‍ രാമു കാര്യാട്ടിന്റെ അനന്തിരവനാണ്. രാമുവിന്റെ മകള്‍ സുമയെ ആണ് ദേവന്‍ വിവാഹം ചെയ്തതും.
മലയാളത്തില്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഊഴം, ആരണ്യകം, വിയറ്റനാം കോളനി, ഏകലവ്യന്‍, ഇന്ദ്രപ്രസ്ഥം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച വ്യക്തിയാണ്. മലയാളത്തില്‍ മാത്രം 280-തിലേറെ സിനിമകളില്‍ അഭിനയിച്ചു.