കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
തങ്ങളുടെ കൈവശവും കസ്റ്റഡിയിലുള്ളതുമായ ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്.”– എസ്ബിഐ ചെയർമാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു .
സീരിയൽ നമ്പർ, യുആർഎൻ നമ്പർ, ജേണൽ തീയതി, വാങ്ങിയ തീയതി, ബോണ്ട് നമ്പർ, സ്റ്റാറ്റസ്, കാലഹരണപ്പെട്ട തീയതി, വാങ്ങുന്നയാളുടെ പേര്, പ്രിഫിക്‌സ്, ബോണ്ട് നമ്പർ, ഡിനോമിനേഷൻ, ഇഷ്യൂ ബ്രാഞ്ച് തുടങ്ങിയ വാങ്ങുന്നയാളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ വിവരങ്ങളിൽ ഉൾപ്പെടുന്നു എന്ന്
സത്യവാങ്മൂലത്തിൽ പറയുന്നു.
സീരിയൽ നമ്പർ, പണമിടപാട് തീയതി, രാഷ്ട്രീയ പാർട്ടിയുടെ പേര്, അക്കൗണ്ട് നമ്പറിൻ്റെ അവസാന നാല് അക്കങ്ങൾ, പ്രിഫിക്‌സ്, ബോണ്ട് നമ്പർ, ഡിനോമിനേഷൻ, പേ ബ്രാഞ്ച് കോഡ്, പേ ടെല്ലർ എന്നിവയുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ റിഡീം ചെയ്തതിൻ്റെ വിശദാംശങ്ങളും വിവരങ്ങളിൽ ഉൾപ്പെടുന്നു.
അക്കൗണ്ടിൻ്റെ സുരക്ഷയിൽ (സൈബർ സുരക്ഷ) വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതിനാൽ രാഷ്ട്രീയ പാർട്ടികളുടെ പൂർണ്ണമായ ബാങ്ക് അക്കൗണ്ട് നമ്പറുകളും കെവൈസി വിശദാംശങ്ങളും പരസ്യപ്പെടുത്തുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതുപോലെ വാങ്ങുന്നവരുടെ കെവൈസി വിശദാംശങ്ങളും സുരക്ഷാ കാരണങ്ങളാൽ പരസ്യമാക്കപ്പെടുന്നില്ല. പക്ഷെ, രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാൻ അവ ആവശ്യമില്ല.- സത്യവാങ്മൂലത്തിൽ പറയുന്നു