ശ്വാസതടസ്സത്തെ തുടർന്നു സിനിമാ നടനും രാജ്യസഭാംഗവുംബി.ജെ.പി. സ്ഥാനാര്‍ഥിസാധ്യതാപട്ടികയിലുള്ള വ്യക്തിയുമായ സുരേഷ് ഗോപി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസമായി ചികിത്സയിലാണ്.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ പാപ്പന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിയുടെ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ട്. നേമത്തേയ്ക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്.