തമിഴ്‌നാട്ടില്‍ 234 നിയമസഭാ സീറ്റുകളുണ്ടെങ്കിലും അതില്‍ താന്‍ ജനവിധി തേടുക കേരളത്തിന്റെ സമീപ ജില്ലയായ കോയമ്പത്തൂരിലാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് എല്ലാവരിലും കൗതുകമുണര്‍ത്തിയിരിക്കയാണ്. മലയാളികളോടുള്ള ആഭിമുഖ്യമാണോ ഇതെന്നാണ് ആദ്യം ജനം ചര്‍ച്ച ചെയ്തത്.
മൈലാപ്പുരിലാണ് കമല്‍ മല്‍സരിക്കുക എന്നാണ് ഏവരും കരുതിയിരുന്നത്. കാരണം അവിടെയാണ് കമലിന്റെ ബന്ധുക്കളും സ്വന്തം ജാതിയില്‍ പെ്ട്ട വലിയ സമൂഹവും ഉള്ളത്. പക്ഷേ കമല്‍ സ്വന്തം നാട് ഉപേക്ഷിച്ച് മ്‌റ്റൊരിടത്തേക്ക് ജനവിധിക്കായി പോകുന്നു. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കമലിന് കേരളത്തോട് പ്രത്യേക ഇഷ്ടവും കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് മമതയും ഉണ്ട്. അതു കൊണ്ടാവുമോ കോയമ്പത്തൂരില്‍ മല്‍സരിക്കുന്നത്…
എന്നാല്‍ അതില്‍ കഴമ്പില്ല എന്ന് കമല്‍ഹാസന്റെ വിശദീകരണം തെളിയിക്കുന്നു. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മല്‍സരിക്കുന്നത്. അതിനു അദ്ദേഹം നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്.
അഴിമതിക്കു കുപ്രസിദ്ധരായ രാഷ്ട്രീയക്കാര്‍ക്കു പേരു കേട്ട മണ്ഡലമാണിത്. അഴിമതിയെ തനിക്ക് നേരിട്ട് വെല്ലുവിളിക്കാനാവും. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രാഷ്ട്രീയപാര്‍ടികള്‍ മല്‍സരിക്കുന്ന മണ്ഡലമാണിത്, അതിനാല്‍ ആ പ്രവണതയെ വെല്ലുവിളിക്കാനാവും.
താന്‍ ജാതി,മത വിഭജന ചിന്തകളില്ലാത്ത, അഴിമതിയില്ലാത്ത രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നതായും അത് തെളിയിക്കാന്‍ വേണ്ടിയാണ് കോയമ്പത്തൂര്‍ സൗത്ത് തിരഞ്ഞെടുത്തതെന്നും കമല്‍ ഹാസന്‍ ഒരു അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നു.