Categories
latest news

‘ആന്റില’യ്ക്കു മുന്നിലെ കാര്‍ : ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ്-ഉല്‍-ഹിന്ദ്

മുകേഷ് അംബാനിയുടെ മുംബൈയിലെ വീടായ ആന്റിലയ്ക്കു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ ഉള്ള കാര്‍ കൊണ്ടുവന്നിട്ടതിന്റെ ഉത്തരവാദിത്വം ജെയ്ഷ്-ഉല്‍-ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തു. സാമൂഹ്യമാധ്യമത്തില്‍ നല്‍കിയ കുറിപ്പിലാണിത് പറയുന്നത്.
ഡെല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ നടന്ന സ്‌ഫോടനത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയാണ് ജെയ്ഷ്-ഉല്‍-ഹിന്ദ്. എന്നാല്‍ മുംബൈ സംഭവം വെറുതെ പ്രസിദ്ധി കിട്ടാനുള്ള തന്ത്രമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഇത് ഒരു ട്രെയിലര്‍ മാത്രമാണ്. തടയാമെങ്കില്‍ കാണട്ടെ. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഡെല്‍ഹിയില്‍ മൂക്കിനു താഴെ ഇടിച്ചിട്ടും, മൊസ്സാദുമായി കൈകോര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ല. പണം കൈമാറാന്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം, നേരത്തെ നിങ്ങളോട് പറഞ്ഞിട്ടുണ്ട്– സംഘടനയുടെതായി പുറത്തു വന്ന സന്ദേശത്തില് പറയുന്നത് ഇതാണ്.
കേസ് അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

Spread the love
English Summary: suspected car near house of mukesh ambani- responsibility taken by jaish-ul-hind a terrorist organisation.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick