നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചാവക്കാട് ടൗണിലാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
സുധീരനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആലോചനയുണ്ടെന്ന് സൂചന പുറത്തുവന്നിരുന്നു. എന്നാല്‍ മത്സര രംഗത്തേക്കില്ലെന്നാണ് സുധീരന്റെ നിലപാട്.