Categories
kerala

ഇടതുമുന്നണി ജാഥ കൊവിഡ് മാനദണ്ഡം പാലിക്കുമെന്ന് എ.വിജയരാഘവന്‍

സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സംസ്ഥാനത്ത് നിയമനിര്‍മ്മാണം നടത്തും എന്ന് പറയുന്നത് അസാധ്യമാണെന്നു മാത്രമല്ല, ഭരണഘടനയെപ്പറ്റി അറിവില്ലാത്തതിന്റെ പ്രശ്‌നം കൂടിയാണ്‌

Spread the love

ഇടതുമുന്നണി അടുത്തയാഴ്ച തുടങ്ങാന്‍ പോകുന്ന സംസ്ഥാന ജാഥ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തുക എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കും, സാനിറ്റൈസര്‍ ഉപയോഗിക്കും, മാസ്‌ക് ധരിക്കും, മാസ്‌ക് ഇല്ലാത്തവര്‍ക്ക് അത് നല്‍കാന്‍ സംവിധാനം ഉണ്ടാകും- വിജയരാഘവന്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിക്കാന്‍ പരമാവധി ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ നയം, എന്നാല്‍ മാനദണ്ഡം ലംഘിക്കും എന്നതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത രീതി എന്നും സി.പി.എം. സെക്രട്ടറി അഭിപ്രായപ്പെട്ടു.
ശബരിമല യുവതീപ്രവേശന വിഷയം സുപ്രീംകോടതിയുടെ വിശാല ബഞ്ചിന് മുന്നിലാണ്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സംസ്ഥാനത്ത് നിയമനിര്‍മ്മാണം നടത്തും എന്ന് പറയുന്നത് അസാധ്യമാണെന്നു മാത്രമല്ല, ഭരണഘടനയെപ്പറ്റിയോ, നിയമനിര്‍മ്മാണ ചട്ടങ്ങളെപ്പറ്റിയോ അറിവില്ലാത്തതിന്റെ പ്രശ്‌നം ആണെന്നും വിജയരാഘവന്‍ പറഞ്ഞു. സുപ്രീം കോടതി എന്ത് വിധിക്കുന്നുവോ അത് ആ സമയത്ത് എല്ലാവരുമായി കൂടിയാലോചിച്ച് നടപ്പാക്കും എന്നതാണ് ഇടതുമുന്നണി നയം-അദ്ദേഹം അറിയിച്ചു.

Spread the love
English Summary: LDF sate march will strictly follow the kovid protocol says A.Vijayaraghavan.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick