Categories
kerala

കോട്ടയത്ത് നേരത്തേ എറിഞ്ഞ് ഇടതുമുന്നണി…

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കോട്ടയം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. എട്ടാം തവണയാണ് ചാഴിക്കാടനെ ഇറക്കുന്നത് .

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥികളില്‍ ആരെയെങ്കിലും ഏതെങ്കിലും പാര്‍ടിയോ മുന്നണിയോ ഇതാദ്യമായി പ്രഖ്യാപിക്കുന്നത് കോട്ടയത്താണ് എന്ന പ്രത്യേകത ഈ പ്രഖ്യാപനത്തിലുണ്ട്.

thepoliticaleditor

ഇതുവരെ ഒരു മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇടതുമുന്നണിയിലെ മറ്റ് പ്രബല കക്ഷികളും ഒരിടത്തും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സൗമ്യമധുരമായ പെരുമാറ്റത്തിലൂടെ ജനപ്രിയനായ വ്യക്തിയാണ് 71 – കാരനായ തോമസ് ചാഴികാടന്‍.
യുഡിഎഫിനായി ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക എന്നാണു ലഭ്യമായ വിവരം . ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണയിൽ.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick