ശരദ് പവാറിന്റെ മുന്നില്‍ ഒടുവില്‍ എല്ലാ യുദ്ധകാഹളവും തീര്‍ന്നു, മാണി സി.കാപ്പന്‍ ആയുധം വെച്ച് കീഴടങ്ങി. എന്‍.സി.പി. ഇടതുമുന്നണി വിട്ടു പോകില്ല എന്ന് തീരുമാനവുമായി. പാര്‍ടി അഖിലേന്ത്യാ അധ്യക്ഷന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൂടി അഭിപ്രായം മാനിച്ചുകൊണ്ടാണ് തീരുമാനം ഉണ്ടായതെന്നു സൂചന.
സംസ്ഥാന പ്രസിഡണ്ട് പീതംബരന്‍മാസ്റ്ററും മുന്‍ നിലപാട് മാറ്റി സമവായത്തിന്റെ പാതയിലേക്ക് ഒതുങ്ങിയതോടെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറി കാപ്പന്റെ കലാപം.
എന്‍.സി.പി.ക്ക് നിലവിലുള്ള അത്രയും എണ്ണം സീറ്റ് നല്‍കണം എന്ന ഡിമാന്റ് കാപ്പന്‍ മുന്നോട്ടു വെച്ചു. പാലാ സീറ്റിനു പകരം രാജ്യസഭാ സീറ്റ് എന്ന ഫോര്‍മുലയാണ് രൂപപ്പെട്ടിരിക്കുന്നത് എന്നാണ് അറിവ്. എന്നാല്‍ ഇത് ആരും സമ്മതിക്കുന്നില്ല എന്നു മാത്രം.
