Categories
national

പെട്രോളിയം എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണം: കെ.സി.വേണുഗോപാലിന്റെ സീറോ അവര്‍ നോട്ടീസ്

കാര്‍ഷിക സെസ് എന്ന പേരില്‍ പെട്രോളിനു മേല്‍ രണ്ടര രൂപയും ഡീസലിനു മേല്‍ നാല് രൂപയും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു

Spread the love

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില എല്ലാ ദിവസവും വര്‍ധിക്കുന്നത് പരിഗണിച്ച് കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം കെ.സി. വേണുഗോപാല്‍ രാജ്യസഭയില്‍ സീറോ അവര്‍ നോട്ടീസ് നല്‍കി. എം.പി.മാര്‍ക്ക് പ്രധാനപ്പെട്ട വിഷയങ്ങള്‍ അടിയന്തിരമായി ഉന്നയിക്കാന്‍ സൗകര്യം ചെയ്യുന്ന സമയമാണ് സീറോ അവര്‍.
കാര്‍ഷിക സെസ് എന്ന പേരില്‍ പെട്രോളിനു മേല്‍ രണ്ടര രൂപയും ഡീസലിനു മേല്‍ നാല് രൂപയും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് കുറയ്ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Spread the love
English Summary: k c venugopal mp gives zero hour notice in rajya sabha on the demand of reduction of excise duty of petrolium products

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick