കൊവിഡ് മുക്തനായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് ചൊവ്വാഴ്ച ആശുപത്രി വിട്ടു. ഏതാനും ദിവസം മുമ്പു തന്നെ കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്നതിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. വീട്ടിലേക്ക് പോയ ജയരാജനെ ഒരു മാസത്തേക്ക് കര്‍ശനമായ നിരീക്ഷണത്തിന് വിധേയനാക്കും. ഒരു മാസത്തേക്ക് സന്ദര്‍ശകരെ വിലക്കിയിരിക്കയാണ്. ന്യൂമോണിയ കൂടി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ ജയരാജന്റെ ആരോഗ്യനില അടുത്ത ഒരു മാസം കര്‍ക്കശമായി പരിപാലിക്കേണ്ടതുണ്ട്. നിലവില്‍ ആരോഗ്യാവസ്ഥയില്‍ ഒരു പ്രശ്നവും ഇല്ലെങ്കിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രതയാണ് നിയന്ത്രണത്തിനു പിന്നില്‍.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023