Categories
latest news

പ്ലാസ്റ്റിക് മാലിന്യം: പതഞ്ജലി, പെപ്‌സി, കോള, ബിസ്‌ലേരി…72 കോടി രൂപ പിഴ

ഉല്‍പന്നങ്ങള്‍ പായക്ക് ചെയ്യുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുരക്ഷിതമായി ഇല്ലാതാക്കാനുള്ള ചുമതല അതാത് കമ്പനികള്‍ക്കാണ്. അതിനുള്ള ചെലവും അവര്‍ വഹിക്കണം

Spread the love

വന്‍കിട മാധ്യമങ്ങള്‍ വലിയ തലക്കെട്ടില്‍ നല്‍കാന്‍ മടിക്കുന്ന ഒരു വാര്‍ത്ത–കുത്തക ഭീമന്‍മാരായ പെപ്‌സി, കൊക്കോകോള, ബിസ് ലേരി എന്നിവയ്ക്കും ബാബാ രാംദേവിന്റെ വന്‍കിട കമ്പനിയായ പതഞ്ജലിക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 72 കോടി രൂപ പിഴ വിധിച്ചു. പ്ലാസ്റ്റിക് മാലിന്യം എങ്ങിനെയാണ് ഇല്ലാതാക്കിയതെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ പിഴ. ബിസ്ലേരിക്ക് 10.75 കോടി, പെപ്‌സി-8.7 കോടി, കൊക്കോകോള-50.66 കോടി എന്നിങ്ങനെയാണ് പിഴ. പതഞ്ജലിക്ക് പിഴ ഒരു കോടി രൂപയും.
ചട്ടമനുസരിച്ച് ഉല്‍പന്നങ്ങള്‍ പായക്ക് ചെയ്യുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുരക്ഷിതമായി ഇല്ലാതാക്കാനുള്ള ചുമതല അതാത് കമ്പനികള്‍ക്കാണ്. അതിനുള്ള ചെലവും അവര്‍ വഹിക്കണം. ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളും പാക്കറ്റുകളും കമ്പനികള്‍ തിരികെ വില കൊടുത്ത് വാങ്ങണം–ഇതൊക്കെയാണ് വ്യവസ്ഥ. എന്നാല്‍ ലാഭത്തില്‍ മാത്രം കണ്ണുനട്ട് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന കമ്പനികള്‍ എല്ലാ ചട്ടങ്ങളും അറിഞ്ഞു കൊണ്ടു തന്നെ ലംഘിക്കാറാണ് പതിവ്.
നോട്ടീസ് കിട്ട് 15 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിയമമെങ്കിലും പെപ്‌സിയും കോക്കും ഈ നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ തങ്ങള്‍ പരിഹരിക്കും എന്ന നിലപാടിലാണ്.

Spread the love
English Summary: govt imposed fine of around Rs 72 crore on Coke, Pepsi and Bisleri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick