കണ്ണൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍. തോട്ടടയിലെ സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്‌നേഹ മല്‍സരിച്ചിരുന്നു. അതിനു ശേഷം അവരോട് അവഹേനപരമായ പെരുമാറ്റം പലരില്‍ നിന്നും ഉണ്ടായിരുന്നു എന്ന് പ്രാദേശികമായി സംസാരമുണ്ട്.
വീടിനകത്ത് നിന്ന് മണ്ണെണ്ണ ഒഴിച്ച് പുറത്തുവന്ന് തീ കൊളുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കോളനിയിലും ആശുപത്രിയിലും പരിശോധന നടത്തി. ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.