Categories
kerala

തുടര്‍ഭരണം പ്രവചിച്ച് 24 ന്യൂസ് പ്രീസര്‍വ്വേ ഫലം ഇടതിന് 72-77, യു.ഡി.എഫിന് 63-69, ബി.ജെ.പി.-1-2

നേരത്തെ ആനന്ദബസാര്‍ പത്രിക സര്‍വ്വേയിലും, ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയിലും ഇടതുമുന്നണിക്ക് തുടര്‍ഭരണസാധ്യതയെന്ന് വിലയിരുത്തപ്പെട്ടിരുന്നു

Spread the love

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് പ്രവചിച്ച് പ്രമുഖ മലയാള വാര്‍ത്താ ചാനലായ 24 ന്യൂസിന്റെ പ്രീസര്‍വ്വേ ഫലം പുറത്തുവന്നു. ഇടതുമുന്നണിക്ക് 72 മുതല്‍ 77 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. യു.ഡി.എഫിന് 63 മുതല്‍ 69 വരെ സീറ്റുകള്‍ കിട്ടും. ബി.ജെ.പി.ക്ക് ഒരു സീറ്റോ രണ്ടെണ്ണമോ കിട്ടുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്.
മുഖ്യമന്ത്രിയായി കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് പിണറായി വിജയനെ ആണ്–33 ശതമാനം പേര്‍.തൊട്ടു പിറകില്‍ ഉമ്മന്‍ചാണ്ടിയാണ്–15 ശതമാനം. കെ.കെ.ശൈലജയ്ക്ക് എട്ട് ശതമാനം വോട്ടും കെ.സുരേന്ദ്രന് ഏഴ് ശതമാനം വോട്ടും ആണ് സര്‍വ്വേയില്‍ കിട്ടിയത്.
നേരത്തെ ആനന്ദബസാര്‍ പത്രിക സര്‍വ്വേയിലും, ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയിലും ഇടതുമുന്നണിക്ക് തുടര്‍ഭരണസാധ്യതയെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി മൂന്നാമത്തെ സര്‍വ്വെയിലും ഇടതുമുന്നണി വിജയം പ്രവചിക്കുന്നത്.

Spread the love
English Summary: 24 NEWS PRE-SURVEY PREDICTS CONTINUATION OF LEFT RULE IN KERALA.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick