രാവിലെ തന്നെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ ഒരു വിശിഷ്ടാതിഥിയെ കണ്ട് ജീവനക്കാര്‍ അത്ഭുതപ്പെട്ടു. പിന്നെ ഉടനെ എല്ലാ ക്രമീകരണങ്ങളും ഊര്‍ജ്ജസ്വലമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ആ വി.ഐ.പി. 60 വയസ്സു കഴിഞ്ഞവര്ക്കുള്ള വാക്‌സിനേഷന്‍ രാജ്യത്ത് ഉദ്ഘാടനം ചെയ്തത് മോദിക്ക് വാക്‌സിന്‍ നല്‍കിക്കൊണ്ടായിരുന്നു.
പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കാന്‍ നിയോഗമുണ്ടായത് രണ്ടു മാലാഖമാര്‍ക്കായിരുന്നു. കുത്തിവെച്ചത് പുതുച്ചേരിയിലെ നഴ്‌സ് പി. നിവേദയും സഹായത്തിനായി അടുത്തുണ്ടായിരുന്നത് മലയാളി നഴ്‌സ് റോസമ്മ അനിലും. വാക്‌സിന്‍ എടുത്തതിനു ശേഷം മോദി നഴ്‌സിനോട് ഇങ്ങനെ പറഞ്ഞു-നിങ്ങള്‍ കുത്തിവെച്ചപ്പോള്‍ പോലും ഞാന്‍ അറിഞ്ഞതേയില്ല.
മൂന്നാം ട്രയല്‍ പൂര്‍ത്തിയാക്കാതെ വിപണിയിലിറക്കിയ കൊവാക്‌സിന്‍ ആണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാനാണിങ്ങനെ ചെയ്തത്. ഒപ്പം പ്രതിപക്ഷ വിമര്‍ശനത്തിന്റെ മുനയൊടിക്കലും ലക്ഷ്യമായിരുന്നു.