സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം നടത്തുന്നതിന് വിവാഹക്കാര്യം രജിസ്റ്റര്‍ ഓഫീസില്‍ പരസ്യപ്പെടുത്തുന്നതും വിവാഹത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സ്വീകരിക്കുന്നതും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയുടെ കടുത്ത ലംഘനമാണന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരിയുടെതാണ് ഈ സുപ്രധാന വിധി. വിവാഹം കഴിക്കുന്നവരുടെ പേരും വിലാസവും അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പരസ്യപ്പെടുത്തുന്നത് മൗലികാവകാശമായ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വകാര്യതയുടെയും ലംഘനമാണെന്ന് കോടതി വിലയിരുത്തി. വിവാഹം ചെയ്യുന്നവരുടെ കാര്യം പരസ്യപ്പെടുത്തുന്നത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് സെക്ഷന്‍ അഞ്ച് പ്രകാരം മാര്യേജ് ഓഫീസര്‍ നിര്‍ബന്ധപൂര്‍വ്വം ചെയ്യാന്‍ പാടില്ലാത്തതാണ്. അത് കക്ഷികള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ചെയ്യാവുന്നതാണ് എന്ന് കോടതി പറഞ്ഞു.
രജിസ്റ്റര്‍ വിവാഹം നോട്ടീസ് ബോര്‍ഡിലിടുന്നത് സ്വകാര്യതാ ലംഘനം-അലഹബാദ് ഹൈക്കോടതി
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം നടത്തുന്നതിന് വിവാഹക്കാര്യം രജിസ്റ്റര്‍ ഓഫീസില്‍ പരസ്യപ്പെടുത്തുന്നത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയുടെ കടുത്ത ലംഘനമാണന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരിയുടെതാണ് ഈ സുപ്രധാന വിധി. വിവാഹം കഴിക്കുന്നവരുടെ പേരും വിലാസവും അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പരസ്യപ്പെടുത്തുന്നത് മൗലികാവകാശമായ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വകാര്യതയുടെയും ലംഘനമാണെന്ന് കോടതി വിലയിരുത്തി. വിവാഹം ചെയ്യുന്നവരുടെ കാര്യം പരസ്യപ്പെടുത്തുന്നത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് സെക്ഷന്‍ അഞ്ച് പ്രകാരം മാര്യേജ് ഓഫീസര്‍ നിര്‍ബന്ധപൂര്‍വ്വം ചെയ്യാന്‍ പാടില്ലാത്തതാണ്. അത് കക്ഷികള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ചെയ്യാവുന്നതാണ് എന്ന് കോടതി പറഞ്ഞു.