Categories
latest news

വീരപ്പന്‍ സിനിമയ്‌ക്കെതിരെ വിധി നേടി ഭാര്യ മുത്തുലക്ഷ്മി

വീരപ്പനെ കൊലപാതക വിശപ്പുകാരനായി ചിത്രീകരിക്കുന്നത് വ്യക്തിയുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് തടയണമെന്നുമായിരുന്നു ഹര്‍ജി

Spread the love

വീരപ്പന്‍- ദ ഹങ്കര്‍ ഓഫ് കില്ലിങ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് ബംഗലൂരു കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നല്‍കിയ കേസിലാണ് വിധി. വീരപ്പനെ കൊലപാതക വിശപ്പുകാരനായി ചിത്രീകരിക്കുന്നത് വ്യക്തിയുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് തടയണമെന്നുമായിരുന്നു ഹര്‍ജി. വ്യക്തിയുടെ സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞുകൊണ്ട് അത് സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണന്ന് കോടതി നിരീക്ഷിച്ചു. എ.എം.ആര്‍. പിക്‌ചേഴ്‌സ് നിര്‍മ്മിച്ച സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലുള്‍പ്പെടെ ഒരു വിധ പ്രദര്‍ശനവും പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

Spread the love
English Summary: Observing that 'Right of privacy of the plaintiff is to be protected," a civil court in Bengaluru, restrained from exhibiting, screening or releasing film titled 'Veerappan-Hunger for killing'.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick