അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയില്‍ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടും ആദ്യത്തെ ഏഷ്യന്‍ ബന്ധമുള്ള ഭരണാധികാരിയുമാണ് കമല ഹാരിസ്. അടുത്ത ടേമില്‍ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ ഡെമോക്രാറ്റ് പാര്‍ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി വരാന്‍ കമലയും ഉണ്ടാവും. അതും അമേരിക്കയുടെ മറ്റൊരു ചരിത്രമായി മാറും.