വിവാദ കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് നടപ്പാക്കാതെ വെക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച നടത്തിയ പത്താംവട്ട ചര്‍ച്ചയില്‍ നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം വ്യാഴാഴ്ച ചേര്‍ന്ന കര്‍ഷകസംഘടനായോഗം തള്ളി. ട്രാക്ടര്‍ റാലിയിലും മാറ്റമില്ലെന്ന് സംഘടനകള്‍ പറഞ്ഞു.
നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക എന്നതു മാത്രമാണ് ചെയ്യേണ്ടതെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു. താങ്ങുവില സംബന്ധിച്ച് നിയമപരമായ വ്യവസ്ഥകള്‍ തന്നെ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ച ട്രാക്ടര്‍ മാര്‍ച്ചിനെതിരെ എന്തെങ്കിലും ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസ് സ്വന്തം അധികാരം ഉപയോഗിച്ച് യുക്തമായത് ചെയ്താല്‍ മതി എന്ന് കോടതി പറഞ്ഞു. ട്രാക്ടര്‍ മാര്‍ച്ച് തടയാന്‍ ഉത്തരവ് വേണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി പോലീസാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ പന്ത് പൊലീസിന്റെ കോര്‍ട്ടിലേക്ക് തന്നെ തട്ടി.
ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടു തന്നെ പോകുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.