കൊച്ചി മെട്രോയില്‍ ഇനി നമുക്ക് തൃപ്പൂണിത്തുറ വരെ യാത്ര ചെയ്യാം. കൊച്ചിയില്‍ നിന്നും തൃപ്പൂണിത്തുറ വരെയുളള യാത്ര ഇന്ന് ഉദ്ഘാടനം ചെയ്തു.
60 രൂപയ്ക്ക് ഇനി ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ വരെ യാത്ര ചെയ്യാമെന്ന വലിയ സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിത്തരുന്നത്.
കൊൽക്കത്തയിൽ നിന്ന് പ്രധാനമന്ത്രി ഓൺലൈനായി മോദി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വ്യവസായ-നിയമ മന്ത്രി പി രാജീവ്, കോൺഗ്രസ് എംപി ഹൈബി ഈഡൻ, കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ തൃപ്പൂണിത്തുറ ടെർമിനലിൻ്റെ പ്ലാറ്റ്‌ഫോമിൽ സന്നിഹിതരായിരുന്നു.
ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള യാത്രാക്കൂലി 75 രൂപയാണെങ്കിലും തൽക്കാലം ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കുമെന്നും ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്കുള്ള യാത്രാ ചെലവ് 60 രൂപയാണെന്നും കെഎംആർഎൽ അറിയിച്ചിട്ടുണ്ട്.