ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അല്ല അസിം പ്രേംജിയെ ആണ് രാജ്യം നമിക്കേണ്ടത്…റില.യന്‍സ് സാമ്രാജ്യത്തിന്റെ അധിപനായ മുകേഷും അദാനി ഗ്രൂപ്പിന്റെ ഉടമയായ ഗൗതം അദാനിയും പണം സമ്പാദിക്കാന്‍ മിടുക്കരാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഏറ്റവും അധികം പിന്തുണ കൈപ്പറ്റുന്ന രണ്ടുപേര്‍. പ്രധാനമന്ത്രിയുടെ മാനസതോഴനായിത്തീര്‍ന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി വ്യവസായം പന്തലിച്ചു വളര്‍ത്തുന്നവര്‍. എന്നാല്‍ കൈയ്യയച്ചു സഹായിക്കുന്ന കാര്യത്തില്‍ ഇവര്‍ എത്രയോ പിന്നില്‍.
ഇനി നമ്മള്‍ അസിം പ്രേംജിയെ അറിയണം. വിപ്രോ എന്ന വ്യവസായസാമ്രാജ്യത്തിന്റെ നായകനാണ്. എന്നാല്‍ അതിനപ്പുറത്ത് മറ്റൊരു മുഖം ഉണ്ട് അസിം പ്രേംജിക്ക്. ഈ സാമ്പത്തിക വര്‍ഷം മാത്രം 7,904 കോടി രൂപയാണ് സേവനപ്രവര്‍ത്തനത്തിനായി അസിം പ്രേംജി സംഭാവന ചെയ്തത്. മുകേഷ് അംബാനി നല്‍കിയ സംഭാവനയുടെ പതിനേഴ് ഇരട്ടിയാണ് ഈ തുക എന്നും അറിയുക. കുബേരന്‍മാരില്‍ ഒന്നാമനായ, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏറ്റവുമധികം നിയമ ആനുകൂല്യങ്ങള്‍ മുതലാക്കി ബിസിനസ് ചെയ്യുന്ന മുകേഷ് അംബാനി നല്കിയ തുകയാകട്ടെ 458 കോടി രൂപ മാത്രം.
അസിം പ്രേംജി ഫൗണ്ടേഷന്‍ 2020-ല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനാണ് കൂടുതല്‍ തുക നല്‍കിയത്. ഇന്ത്യയിലെ ഉദാരമതികളുടെ കണക്ക് പുറത്തു വിട്ട ഹറുണ്‍ ഇന്ത്യയുടെ ചീഫ് റിസര്‍ച്ചര്‍ അനുണ്‍ റഹ്മാന്‍ ജുനൈദ് പറയുന്നത് അസിം പ്രംജിയാണ് ഇന്ത്യന്‍ ധനികരുടെ റോള്‍ മോഡല്‍ എന്നാണ്.
ഇനി അസിം പ്രേംജി കഴിഞ്ഞാല്‍ രണ്ടാമതെങ്കിലും അംബാനി വരുന്നുണ്ടോ…ഇല്ലേയില്ല. രണ്ടാമത വരുന്നത് എച്ച്. സി.എല്‍. ടെക്‌നോളജീസ് സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. അദ്ദേഹം 795 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട് 2020-ല്‍.
മൂന്നാമത് അംബാനിയാണെങ്കില്‍ അതിനു പിന്നില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാരമംഗലം ബിര്‍ള(276 കോടി), വേദാന്ത ഗ്രൂപ്പ് ഉടമകളായ അനില്‍ അഗര്‍വാള്‍ കുടുംബം(215 കോടി), അജയ് പിരമല്‍ കുടുംബം(198 കോടി), നന്ദന്‍ നിലേകാനി(159 കോടി), ഹിന്ദുജ സഹോദരന്‍ാര്‍(133 കോടി) എന്നിവരാണ്.
ഇവര്‍ക്കും താഴെ ഒന്‍പതാമതാണ് ഇന്ത്യന്‍ ഭരണാധികാരികളുടെ ലാളന ഏറ്റവും ലഭിക്കുന്ന മറ്റൊരു വ്യവസായിയായ ഗൗതം അദാനിയുടെ സ്ഥാനം. അദ്ദേഹം കഴിഞ്ഞ വര്‍ഷം നല്‍കിയത് 88 കോടി രൂപ. പത്താം സ്ഥാനത്ത് രാഹുല്‍ ബജാജ് കുടുംബം(71 കോടി).