Categories
latest news

കോട്ടയം നഗരസഭ: ഇടതിന് ചെയര്‍മാന്‍ വേണമെങ്കില്‍ നറുക്കെടുപ്പില്‍ ജയിക്കണം

കോണ്‍ഗ്രസ് വിമതയായി മല്‍സരിച്ച് ജയിച്ച ബിന്‍സി താന്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് മോഹഭംഗമുണ്ടാക്കുന്നു
കോണ്‍ഗ്രസ് വിമതയിലായിരുന്നു സി.പി.എമ്മിന്റെ പ്രതീക്ഷ മുഴുവന്‍

Spread the love

കോട്ടയം നഗരസഭയുടെ അമരത്ത് ഒരു ഇടതുപക്ഷക്കാരന്‍ വരികയെന്ന സി.പി.എമ്മിന്റെ ചിരകാല സ്വപ്‌നം ഇപ്പോഴും ത്രിശങ്കുവിലാണ്. ഇവിടെ ഇരു മുന്നണികള്‍ക്കും തമ്മില്‍ ഒരു സീറ്റിന്റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. ഇടതിന് 22, യു.ഡി.എഫിന് 21. കോണ്‍ഗ്രസില്‍ നിന്നും വിമതസ്ഥാനാര്‍ഥിയായി മല്‍സരിച്ച ഒരാളും ജയിച്ചു. ഈ കോണ്‍ഗ്രസ് വിമതയിലായിരുന്നു സി.പി.എമ്മിന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ അവര്‍ യു.ഡി.എഫിന് പിന്തുണ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന വിവരം പുറത്തു വന്നിരിക്കുന്നു. അതോടെ യു.ഡി.എഫിനും 22 പേരുടെ പിന്തുണയാകും. ചെയര്‍മാന്‍ സ്ഥാനം കിട്ടണമെങ്കില്‍ ഇടതുപക്ഷത്തിന് ഇനി നറുക്കെടുപ്പിലൂടെ മാത്രമേ സാധിക്കൂ എന്ന സാഹചര്യമാണ് മുന്നിലുള്ളത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick