കഴിഞ്ഞ ദിവസം ഡല്‍ഹി 10-ജന്‍പഥിലേക്ക് സോണിയഗാന്ധി കോണ്‍ഗ്രസിലെ വിമത നേതാക്കളെ വിളിച്ചുവരുത്തി അഞ്ച് മണിക്കൂര്‍ ചര്‍ച്ച നടത്തിയതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്ക്കപ്പുറത്താണ്. ഗുജറാത്തിലും പഞ്ചാബിലും പാര്‍ടി ശക്തി തെളിയിക്കേണ്ടത് അത്യാവശ്യമാണ്. തെലങ്കാനയില്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി മൂലം അവിടുത്തെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരുത്താന്‍ ആലോചനയുണ്ട്. ഗുജറാത്തിലും നേതൃമാറ്റത്തിന് തീരുമാനമുണ്ട്.
ഇതെല്ലാം സാധ്യമായി പാര്‍ടിക്ക് പുതിയൊരു ചലനം സൃഷ്ടിക്കാന്‍ കഴിയണമെങ്കില്‍ അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കളെ പിണക്കി മൂലക്കിരുത്തിയിട്ട് കാര്യമില്ല എന്ന് സോണിയയെ ഉപദേശകര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
എല്ലാറ്റിലും വലിയ കാര്യം രാഹുല്‍ഗാന്ധിയുമായി മുതിര്‍ന്ന നേതാക്കള്‍ക്കുള്ള അകല്‍ച്ച കുറയ്ക്കുക എന്നതാണ്. രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് സോണിയ ക്യാമ്പിന്റെ താല്പര്യം. രാഹുലിന്റെ ശൈലിയും സമീപനവും ശരിയല്ലെന്ന അഭിപ്രായമുള്ള 23 നേതാക്കളാണ് മാസങ്ങള്‍ക്കു മുമ്പ് സോണിയക്ക് കത്തെഴുതുകയും ഇതേത്തുടര്‍ന്ന് രാഹുലിന്റെ രൂക്ഷ വിമര്‍ശനത്തിന് ഇരയാവുകയും ചെയ്തത്. രാഹുലുമായുള്ള നീരസം അലിയിച്ച് ഇല്ലാതാക്കുന്നതിനു കൂടി വേദിയായാണ് സോണിയ നേതാക്കളുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത്. അത് പ്രയോജനപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വിമത നേതാവ് ഗുലാം നബി ആസാദും അവരോട് അനുഭാവമുള്ള പി. ചിദംബരം ഉള്‍പ്പെടെയുള്ളവരും സോണിയയും രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024