ചെന്നൈയിൽ ഡ്രൈവിംഗ് ലൈസൻസോ ഹെൽമറ്റോ ഇല്ലാതെ സൂപ്പർ ബൈക്ക് ഓടിച്ചതിന് ധനുഷിന്റെ മൂത്ത മകൻ യാത്ര (17)യിൽ നിന്നും തമിഴ്നാട് ട്രാഫിക് പോലീസ് 1000 രൂപ പിഴ ഈടാക്കിയതായി തമിഴ് മാധ്യമറിപ്പോർട്ട് . യാത്ര-ന് ഇതുവരെ 18 വയസ്സ് തികയാത്തതിനാൽ ഡ്രൈവിംഗ് ലൈസൻസിന് അർഹതയില്ല എന്നതും പോലിസ് പരിഗണിച്ചു .
പോയസ് ഗാർഡൻ ഏരിയയിൽ ഒരു പരിശീലകനൊപ്പം യാത്ര ഡ്രൈവിംഗ് പഠിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബൈക്ക് ഓടിക്കുമ്പോൾ മുഖംമൂടി ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പർ പ്ലേറ്റും കാണാനില്ലായിരുന്നു. റൈഡറെ തിരിച്ചറിയാൻ ട്രാഫിക് പോലീസ് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ അമ്മ ഐശ്വര്യ രജനികാന്തിനെ ചോദ്യം ചെയ്യുകയും ചെയ്തു. അതോടെ അത് യാത്ര തന്നെയാണെന്ന് ഉറപ്പിച്ചു. പിന്നീട് പോലീസ് പിഴ ഈടാക്കി.