Categories
kerala

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിന് കോൺഗ്രസിന്റെ പിന്തുണ – പിണറായി വിജയൻ

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ഭരണ കക്ഷിയെ പിന്തുണയ്ക്കുന്ന സമീപനമാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കണ്ണൂരിൽ പേരാവൂർ നിയോജകമണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ​ഗവണമെന്റിന്റെ കാലം മുതൽ. ഈ സർക്കാരും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെ തടയിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ ഞെരുക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേരളത്തെ അവ​ഗണിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. അനാവശ്യ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് കടം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കേരളത്തെ പിറകോട്ടടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ഇതിനു പിന്നിൽ.

thepoliticaleditor

കേന്ദ്രത്തിന്റെ കേരളത്തോടുള്ള നിലപാടിൽ കേരളം ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. എന്നാൽ കോൺ​ഗ്രസിനും യുഡിഎഫിനും അതിന് കഴിയുന്നില്ല. കേന്ദ്രഗവൺമെന്റ് കരുതുന്നതു പോലെ തന്നെ ഇവിടെയൊരു വികസനവും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസെന്നും കേന്ദ്രം തെറ്റായ നടപടികൾ സ്വീകരിക്കുമ്പോൾ അതിനെ വിമർശിക്കാൻ പോലും വലതുപക്ഷം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റ് അം​ഗങ്ങളെല്ലാം കൂടി കേന്ദ്ര ധനമന്ത്രിയെ കാണാൻ തീരുമാനിച്ചപ്പോഴും യുഡിഎഫ് എംപിമാർ വരികയോ നിവേദനത്തിൽ ഒപ്പിടുകയോ ചെയ്തില്ല. ഇത് സംസ്ഥാനത്തോടുള്ള ക്രൂരതയാണ്. നവകേരള സദസിനെകുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ മാത്രമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.–മുഖ്യമന്ത്രി പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick