Categories
kerala

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് : ഒരു യൂത്ത് കോൺ. കാരൻ കൂടി കസ്റ്റഡിയിൽ, മൂന്ന് പേർ ഇന്നലെ അറസ്റ്റിലായി

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട സ്വദേശി വികാസ് കൃഷ്‌ണനെ. ഇതോടെ കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ മൂന്ന്‌ നേതാക്കളെ ഇന്നലെ പ്രത്യേക അന്വേഷകസംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭി വിക്രമൻ, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന്കുഴിയിൽ ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരെയാണ്‌ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരിൽ ബിനിൽ ബിനു കെഎസ്‌യു അടൂർ മണ്ഡലം പ്രസിഡന്റും അഭി വിക്രമൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനും കേരള ബാങ്ക് പത്തനംതിട്ട ശാഖാ ജീവനക്കാരനുമാണ്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick