Categories
kerala

കണ്ടല ബാങ്ക് കള്ളപ്പണക്കേസ്: സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റിലായി

കണ്ടല ബാങ്ക് കള്ളപ്പണക്കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 101 കോടിയുടെ തട്ടിപ്പാണ് മുൻപ് ബാങ്കിൽ കണ്ടെത്തിയത്. ഒരു പ്രമാണംവച്ച് നിരവധി വായ്‌പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. പലതവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്‌പയെടുത്തു. ഇത് 14 സെന്റ് വസ്‌തുവിന്റെ ആധാരം ഉപയോഗിച്ചായിരുന്നു. എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ ലോണായെടുക്കുകയും ചെയ്‌തെന്ന് കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick