ലഖിംപൂർ കൂട്ടക്കൊലക്കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കൊലപാതകം ഉൾപ്പടെയുള്ള എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആശിഷ് മിശ്ര ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ അന്വേഷണ സംഘം കേന്ദ്രമന്ത്രിയുടെ വസതിയിലെത്തി വീണ്ടും നോട്ടീസ് പതിച്ചിരുന്നു. സംഭവത്തിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് പതിക്കുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശിഷ് മിശ്ര ഇന്നലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. മകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അറിയിച്ചു. ‘മകൻ നിരപരാധിയാണ് എന്നും അക്രമം നടക്കുമ്പോൾ സംഭവസ്ഥലത്തില്ലായിരുന്നു എന്നും ആണ് അജയ് കുമാർ മിശ്രയുടെ വാദം.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ലഖിംപൂർ കൂട്ടക്കൊല: ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
Social Connect
Editors' Pick
മേയറുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടി
April 29, 2024