Categories
latest news

ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം… സിദ്ദു നിരാഹാരം അവസാനിപ്പിച്ചു

ലഖിംപൂര്‍ കര്‍ഷകക്കൊലക്കേസില്‍ ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുന്ന ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കും എന്ന് ഉത്തേരന്ത്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീംകോടതി കര്‍ക്കശ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയ വ്യക്തിയെ ചോദ്യം ചെയ്ത് വിട്ടയച്ചാല്‍ കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തുമെന്നതാണ് കാരണം. ചോദ്യം ചെയ്യാന്‍ പോലും ഹാജരാകാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള ഇടപെടലും കടുത്ത പരാമര്‍ശങ്ങളുമാണ് ഇന്ന് ആശിഷിനെ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ പ്രേരിപ്പിച്ചത്. യോഗി ആദിത്യനാഥിന് ആശിഷിനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കില്ല എന്ന പ്രചാരണവും ശക്തമാണ് ലഖിംപൂര്‍ ഖേരിയില്‍ എന്ന് ഉത്തേരന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.

ആശിഷിന്റെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടതില്ല എന്ന് ബി.ജെ.പി. ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യു.പി.യിലെ സംഭവവികാസങ്ങളില്‍ വലിയ സമ്മര്‍ദ്ദത്തിലാണ് പാര്‍ടി. ആശിഷിനെ അറസ്റ്റ് ചെയ്യുകയും എത്രയും പെട്ടെന്ന് ജാമ്യം ലഭ്യമാക്കുകയും ചെയ്യുക എന്ന നയം പാര്‍ടി സ്വീകരിക്കുമെന്ന വാര്‍ത്തയും പരക്കുന്നുണ്ട്.

thepoliticaleditor

ലഖിംപൂരിലെ അക്രമത്തിന്റെ ഏഴാം ദിവസം, മുഖ്യപ്രതിയുടെ മകനും കേന്ദ്ര സഹമന്ത്രിയുമായ അജയ് മിശ്ര ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു.

രാവിലെ 11 മണിക്കാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പി ച്ചെങ്കിലും 24 മിനിറ്റ് നേരത്തെ 10:36 ന് എത്തി. തൂവാല കൊണ്ട് മുഖം മറച്ചു വരവ്.. പിൻവാതിലിലൂടെ പോലീസ് അകത്തേക്ക് കൊണ്ടുപോയി. പിതാവ് കേന്ദ്ര മന്ത്രി അജയ് മിശ്ര തേനി രാവിലെ തന്നെ ഓഫീസിലെത്തിയിരുന്നു.ഡിഐജി, എസ്പി വിജയ് ദുൽ എന്നിവർ സ്ഥലത്തുണ്ട്. അറസ്റ്റ് ഉണ്ടാകുമോ ഇല്ലയോ? ഈ ചോദ്യത്തിന് ഉത്തരം ആരും വ്യക്തമായ ഉത്തരം നൽകുന്നില്ല എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിദ്ദു നിരാഹാരം അവസാനിപ്പിച്ചു

അതിനിടെ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിദ്ദു നിരാഹാരം അവസാനിപ്പിച്ചു. സിദ്ദു വെള്ളിയാഴ്ച ലഖിംപൂരിലെത്തിയിരുന്നു. കൊല്ലപ്പെട്ട കർഷകനായ ലവ്പ്രീതിന്റെയും പത്രപ്രവർത്തകനായ രാമന്റെയും വീട്ടിലാണ് സിദ്ദു ആദ്യം എത്തിയത്. കേന്ദ്രമന്ത്രിയുടെ കുറ്റാരോപിതനായ മകനെ അറസ്റ്റ് ചെയ്യുന്നതുവരെ നിശബ്ദനിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഏകദേശം 20 മണിക്കൂറോളം സിദ്ദു നിശബ്ദ ഉപവാസത്തിലായിരുന്നു.

Spread the love
English Summary: possiblity to arrest ashsh mishra in lakhimpur case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick