Categories
latest news

ഉദ്യോഗസ്ഥരെ നിയമിക്കുന്നത്‌ പാര്‍ടി അധ്യക്ഷന്റെ ജോലിയല്ല, മുഖ്യമന്ത്രിയുടെതാണ്‌-അമരീന്ദര്‍

ഡെല്‍ഹിയില്‍ ബി.ജെ.പി. നേതാക്കളെ കണ്ട്‌ ചണ്ഡീഗഢില്‍ തിരിച്ചെത്തിയ ശേഷം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ നടത്തിയ പരാമര്‍ശം പുതയി മുഖ്യമന്ത്രി ചരണ്‍ജിത്‌ സിങ്‌ ഛന്നിക്കുള്ള ഉപദേശവും സിദ്ദുവിനുളള വിമര്‍ശനവുമായി മാറി. ഒമ്പതര വര്‍ഷം താന്‍ മുഖ്യമന്ത്രിയായിരുന്നു, പക്ഷേ പാര്‍ടി അധ്യക്ഷന്‍ ഒരിക്കല്‍ പോലും ഭരിക്കുന്നതില്‍ ഇടപെട്ടിട്ടില്ല എന്നും സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്ന ജോലി നവജോത് സിംഗ് സിദ്ദുവിനല്ല, മുഖ്യമന്ത്രിക്കാണെന്നും അമരീന്ദർ പറഞ്ഞു.

നട്‌വർസിംഗ്

കോൺഗ്രസിന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദി ഗാന്ധി കുടുംബം-നട്‌വർസിംഗ്

കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തി മുൻ വിദേശ കാര്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന നട്‌വർസിംഗ് . പാർട്ടിയിലെ സാഹചര്യം ഒട്ടും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പേർ ഇതിന് ഉത്തരവാദികളാണ് – സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര. രാഹുൽ ഒരു പദവിയും വഹിക്കുന്നില്ല, പക്ഷേ എല്ലാ കാര്യങ്ങളിലും അദ്ദേഹം തീരുമാനങ്ങൾ എടുക്കുന്നു. കോൺഗ്രസിൽ വർക്കിംഗ് കമ്മിറ്റി യോഗം ചേരാത്തത് എന്തു കൊണ്ടാണെന്നും നട്‌വർസിംഗ് ചോദിച്ചു.

thepoliticaleditor
Spread the love
English Summary: it is not party presidents job to appoint beurocrats in govt .comments amarinder singh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick