Categories
latest news

സിദ്ദു സമവായത്തിലേക്ക്…ചില ആവശ്യങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചതായി വാർത്ത

പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച നവജ്യോത് സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ചണ്ഡിഗഡിലെ പഞ്ചാബ് ഭവനിൽ മുഖ്യമന്ത്രി ചരൺജിത് ചന്നിയുമായി സിദ്ദു നടത്തിയ കൂടിക്കാഴ്ചയിൽ സമവായമുണ്ടായതായി പറയുന്നു. എന്നാൽ സിദ്ദു ഉയർത്തിയ വിഷയങ്ങൾ എങ്ങിനെയാണ് പരിഹരിക്കുന്നത് എന്നത് സംബന്ധിച്ച് ചർച്ച തുടരുമെന്നാണ് പറയുന്നത്. കേന്ദ്ര നിരീക്ഷകനായ ഹരീഷ് ചൗധരി ഹൈക്കമാന്റിന്റെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്തു.സിദ്ദുവും മുഖ്യമന്ത്രി ചന്നിയും സമവായ ഫോർമുലയിൽ എത്തിയെന്നും സിദ്ദു മുന്നോട്ടുവെച്ച ചില ആവശ്യങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചെന്നും റിപ്പോർട്ട് ഉണ്ട്.

മുഖ്യമന്ത്രി ചരൺജിത് ചന്നി

സെപ്റ്റംബർ 28 -നു എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത് . ഐപിഎസ് ഓഫീസർ ഇക്ബാൽ പ്രീത് സിംഗ് സാഹോട്ടയെ പുതിയ പോലീസ് ഡയറക്ടർ ജനറലായി നിയമിച്ചതിലും പുതിയ മന്ത്രിസഭയിൽ അഴിമതി ആരോപണം നേരിടുന്ന റാണ ഗുർജിത് സിംഗിനെ ഉൾപ്പെടുത്തിയതിലും എതിർപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.

thepoliticaleditor
Spread the love
English Summary: SIDDU REACHES IN COMPROMISE WITH CHANNI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick