ഡൽഹി സർക്കാരിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കയാണ്. മുഖ്യമന്ത്രി ജയിലിലായതോടെ ഭരണം എങ്ങിനെ മുന്നോട്ടു പോകുമെന്ന ചര്‍ച്ച വ്യാപകമാണ്. പകരം മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചര്‍ച്ചയ്ക്കിടയില്‍ ആരായിരിക്കും കെജ്രിവാളിന് പിന്‍ഗാമി എന്ന ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ആംആദ്മി പാര്‍ടി നേതാക്കള്‍ ഈ സാധ്യത തള്ളിക്കളയുന്നു. കെജ്രിവാള്‍ ജയലിലില്‍ നിന്നും ഭരിക്കുമെന്ന പ്രതികരണമാണ് നേതാക്കള്‍ നടത്തുന്നത്.
കെജ്രിവാളിന് ഡൽഹി ഭരണം തുടരാൻ ജയിലിൽ ഓഫീസ് സ്ഥാപിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. “ഒരു സർക്കാരിന് ജയിലിൽ നിന്ന് ഓടാൻ കഴിയില്ലെന്ന് എവിടെയും എഴുതിയിട്ടില്ല”– മാൻ പറഞ്ഞു. നിയമപ്രകാരം ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാൻ കെജ്‌രിവാളിന് എല്ലാ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ അയാൾക്ക് ജയിലിൽ നിന്ന് ജോലി ചെയ്യാമെന്ന് നിയമം പറയുന്നു. ജയിലിൽ ഓഫീസ് സ്ഥാപിക്കുന്നതിന് ഞങ്ങൾ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അനുമതി തേടും.”– പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.