ഡൽഹി എക്‌സൈസ് നയ കേസിൽ ജയിലിൽ കഴിയുന്ന രാജ്യസഭാ എംപി സഞ്ജയ് സിങി
ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു . സഞ്ജയ് സിങിൻ്റെ ജാമ്യത്തെ ഇഡി എതിർക്കാത്ത സാഹചര്യത്തിലാണ് ഈ ജാമ്യം അനുവദിച്ചത്. സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടരാമെന്നും എന്നാൽ കേസുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്താനാകില്ലെന്നും കോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് സഞ്ജയ് സിംഗ് അറസ്റ്റിലായത്. തങ്ങള്‍ക്ക് പ്രതികാര മനോഭാവമില്ല എന്ന് തെളിയിക്കുന്നതാണ് സഞ്ജയ് സിങിന് ജാമ്യം അനുവദിക്കപ്പെട്ട ജാമ്യമെന്ന് ഇ.ഡി. അവകാശപ്പെട്ടു.
ഇഡിയുടെ കുറ്റപത്രത്തിൽ സഞ്ജയ് സിംഗ് 82 ലക്ഷം രൂപ സംഭാവന വാങ്ങിയതായി പരാമർശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ നാലിന് ഇഡി ഇദ്ദേഹത്തിന്റെ വീട്ടിലെത്തി 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയം സംബന്ധിച്ച കേസിൽ ഇഡിയുടെ രണ്ടാമത്തെ അനുബന്ധ കുറ്റപത്രം മെയ് രണ്ടിന് പുറത്തുവന്നിരുന്നു. ഇതിൽ എഎപി എംപി രാഘവ് ഛദ്ദയുടെ പേരും പ്രത്യക്ഷപ്പെട്ടു. എന്നാൽ അദ്ദേഹത്തെ പ്രതിയാക്കിയിട്ടില്ല.
